ദിബ്രുഗ്രാഹ്: അസമിലെ അഞ്ചിടങ്ങളില്‍ സ്ഫോടനം. ഞായറാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്. ദിബ്രുഗ്രാഹില്‍ എന്‍.എച്ച് 37ന് സമീപത്തെ ഗ്രഹാം ബസാറിലാണ് ആദ്യ സ്ഫോടനമുണ്ടായത്. ഗുരുദ്വാരക്ക് സമീപമായിരുന്നു രണ്ടാം സ്ഫാടനം.
ദുലിചാന്‍ പൊലീസ് സ്റ്റേഷന് സമീപമാണ് മൂന്നാം സ്ഫോടനം. ദൂം ദോമ, സോനാരി എന്നീ നഗരങ്ങളിലാണ് മറ്റ് രണ്ട് സ്ഫോടനങ്ങള്‍ നടന്നത്.പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും ആരെങ്കിലും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടോയെന്ന് വ്യക്തമല്ല.
ദിബ്രുഗ്രാഹില്‍ ഇരട്ട സ്ഫോടനം നടന്നുവെന്ന വിവരം ലഭിച്ചതായി അസം ഡി.ജി.പി ഭാസ്കര്‍ ജ്യോതി മഹന്ത് സ്ഥിരീകരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon