ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് നൽകിയ ഉത്തരവിൽ സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ല. ഇടക്കാല ഉത്തരവും ഇല്ല. കേന്ദ്ര സർക്കാരിന് മറുപടി നൽകാൻ നാലാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചു. അസം, ത്രിപുര കേസുകൾ പ്രത്യേകമായി കേൾക്കും. ഭരഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം കോടതി പരിഗണിച്ചിട്ടുണ്ട്. അഞ്ച് പേരുള്ള ബെഞ്ച് രൂപീകരിക്കും. എല്ലാ ഹർജികളും കേന്ദ്രത്തിന് കൈമാറും. നാല് ആഴച കൊണ്ട് ഇതിനെല്ലാം കേന്ദ്രം മറുപടി നൽകണം.
144 ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് എ.എ.ബോബ്ദെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിൽ എത്തിയത്. കപില്‍ സിബല്‍, മനു അഭിഷേക് സിംഗ്വി, രാജീവ് ധവാന്, വികാസ് സിംഗ് എന്നിവരാണ് ഹര്‍ജിക്കാര്‍ക്കായി വാദിച്ചത്.
വാദത്തിനിടെ ഹര്‍ജികള്‍ പരിഗണിച്ച് സ്റ്റേ നല്‍കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ മറുപടി സത്യവാംഗ്മൂലം തയാറാണെന്നും കേന്ദ്രം അറിയിച്ചു. എന്നാൽ, സ്റ്റേ വേണ്ട, നടപടികൾ നിർത്തിവെക്കണമെന്ന് കപിൽ സിബൽ വാദിച്ചു. എൻ പി ആർ നീട്ടി വെക്കണം ഹർജികൾ ഭരഘടനാ ബെഞ്ചിന് വിടണമെന്നും ഇടക്കാല ഉത്തരവ് വേണമെന്നും സർക്കാരിനെതിരെ വാദിച്ച വക്കീലുമാർ ആവശ്യപ്പെട്ടു.
മറുപടിക്ക് സമയം വേണം, 84 ഹർജികളിൽ നോട്ടീസ് അനുവദിക്കണം, നീട്ടി വെക്കൽ സ്റ്റേ തന്നെയാണ്. അതിനാൽ സ്റ്റേ നൽകരുതെന്നും സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു.
ചട്ടങ്ങളില്ലാതെ യുപി സർക്കാർ നിയമം നടപ്പിലാക്കാൻ തുടങ്ങിയതും അഭിഭാഷകർ കോടതിയെ അറിയിച്ചു. അതേസമയം, അസം ഹർജികളിൽ കോടതി രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon