ജക്കാര്‍ത്ത: ഫിലിപ്പീന്‍സില്‍ അഗ്നിപര്‍വത സ്‌ഫോടനം. തലസ്ഥാന നഗരമായ മനിലയ്ക്കു സമീപത്തെ ലുസോണ്‍ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന താല്‍ അഗ്നിപര്‍വതമാണ് തിങ്കളാഴ്ച പൊട്ടിത്തെറിച്ചത്. ഇതിനോട് അനുബന്ധിച്ച് വിവിധഭാഗങ്ങളില്‍ ഭൂചലനവും അനുഭവപ്പെട്ടു. അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ 17 കിലോമീറ്റര്‍ ചുറ്റളവിലുളളവരെ പൂര്‍ണമായും ഒഴിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ അഞ്ചുലക്ഷത്തോളം പേര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon