കോഴിക്കോട്: ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചില്ലെന്നാരോപിച്ച് കോഴിക്കോട് കുറ്റ്യാടി വേളത്ത് പഞ്ചായത്തംഗത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം. ലീല ആര്യന്ങ്കാവലിനെതിരെയാണ് പഞ്ചായത്ത് ഓഫിസിനകത്തുവച്ച് കോയ്യൂറ സ്വദേശി ടി.ബാലന് ആക്രമണം നടത്തിയത്. ഈയാളെ നാട്ടുകാരും പഞ്ചായത്ത് ജീവനക്കാരും ചേര്‍ന്ന് പിടികൂടി പൊലീസിലേല്പിച്ചു. ഭാര്യയുടെ പേരില്‍ നാലുവര്‍ഷം മുന്‍പ് വീട് അനുവദിച്ചതുകൊണ്ടാണ് ബാലന്റെ അപേക്ഷ നിരസിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
https://ift.tt/2wVDrVvAdvertisement
More on
This post have 0 komentar
EmoticonEmoticon