കൊച്ചി: പൗരത്വനിയമത്തിനെതിരെ ലത്തീന്‍ സഭയിലെ ദേവാലയങ്ങളില്‍ ഇടയലേഖനം. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് ലത്തീന്‍സഭ പറഞ്ഞു. ഇടയലേഖനം ലത്തീന്‍ സഭയുടെ 12 രൂപതകളിലെ പള്ളികളില്‍ വായിച്ചു. പൗരത്വ ബില്‍ ഭരണഘടനാവിരുദ്ധമാണെന്നും മതേതര ജനാധിപത്യ സങ്കല്പത്തിന് വിരുദ്ധമാണെന്നും ഇടയലേഖനം കുറ്റപ്പെടുത്തി .
'ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല. ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്നമാണ്. ഭരണാധികാരികളും അവരെ നിയന്ത്രിക്കുന്നവരും മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് . അതിനാല്‍ ഒരുമിച്ചുള്ള പ്രതിഷേധം ആവശ്യമാണെന്നും ഇടയ ലേഖനം വ്യക്തമാക്കുന്നു . പ്രത്യേക മതവിഭാഗത്തോട് വിവേചനം പ്രകടിപ്പിക്കുന്നത് ഭരണഘടനയുടെ തത്വങ്ങള്‍ക്ക് എതിരായതിനാല്‍ ഇത് പിന്‍ പിന്‍വലിക്കണമെന്ന് ഇടയ ലേഖനം ആവശ്യപ്പെട്ടു .
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon