ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ലഖ്‌നൗവിലെ ക്ലോക്ക് ടവറില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ക്കെതിരേ കലാപ കുറ്റമടക്കം ചുമത്തി കേസെടുത്തു. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച അനിശ്ചിത കാല പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തത്. പ്രതിഷേധക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് ഒരു വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ നല്‍കിയ പരാതിയാണ് ക്രിമിനല്‍ കേസെടുക്കാനാധാരമെന്ന് പറയുന്നു.
പ്രതിഷേധക്കാര്‍ വനിതാ പോലീസിനോട് മോശമായി പെരുമാറിയെന്നും തള്ളിമാറ്റിയെന്നും ആരോപിച്ച് കലാപം, നിയമ വിരുദ്ധ സമ്മേളനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച രാത്രി പ്രതിഷേധക്കാരുടെ ഭക്ഷണവും പുതപ്പുകളും പോലീസ് പിടിച്ചെടുത്തതായും ആരോപണമുണ്ട്. എന്നാല്‍ ഇത് ആദ്യം നിഷേധിച്ച പോലീസ് നടപടിക്രമങ്ങളുടെ ഭാഗമായി പുതപ്പും മറ്റും പിടിച്ചെടുത്തിട്ടുണ്ടെന്ന് പിന്നീട് സ്ഥിരീകരിച്ചു. അതേ സമയം ക്ലോക്ക് ടവറിലെ അനിശ്ചിത കാല സമരത്തിനിടെ പൊതുമുതല്‍ നശീകരണ പ്രവര്‍ത്തനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon