ads

banner

Friday, 12 April 2019

author photo

കൊല്ലം: മസാല ബോണ്ടിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി ധനമന്ത്രി തോമസ്‌ ഐസക്‌. ചെന്നിത്തലയുടെ ആരോപണങ്ങ വിവരക്കേടാണെന്നും ഇത് മത്തിക്കച്ചവടമല്ലെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

50,000 കോടിയുടെ വികസനങ്ങളാണ് കിഫ്ബി ഏറ്റെടുത്തിരിക്കുന്നത്. ഇത്രയധികം തുക ഒരു കേന്ദ്രത്തില്‍ നിന്നും ലഭിക്കില്ല. മെട്രോയ്ക്ക് വേണ്ടി ആദ്യമെടുത്ത വായ്പയുടെ പലിശനിരക്ക് 1.3 ശതമാനമായിരിക്കും. പക്ഷെ ഡോളറിന്റെ വിനിമയ മൂല്യം മാറുന്നതനുസരിച്ച്‌ തിരിച്ചടയ്ക്കേണ്ട തുക കണക്കാക്കുമ്ബോള്‍ യഥാര്‍ത്ഥ പലിശ ആറോ ഏഴോ ശതമാനമായിരിക്കും. മസാല ബോണ്ടിന്റെ പലിശ ഡോളറിന്റെ വിനിമയ നിരക്കിന് ആനുപാതികമായി മാറില്ല. 

ലാവ്‌ലിന്‍ കമ്ബനിയെ കേരളത്തില്‍ ക്ഷണിച്ചുവരുത്തിയത് യു.ഡി.എഫ് സര്‍ക്കാരാണ്. യു.ഡി.എഫ് ചെയ്ത കരാറുകള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയെന്നുമാത്രം. അല്ലാതെ പുതിയ കരാറുകളൊന്നും ഒപ്പുവച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement