കല്‍പ്പറ്റ: കര്‍ഷക താത്പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിലെ കാര്‍ഷികപ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുമ്ബില്‍ അവതരിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തി. കല്‍പ്പറ്റയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ കോണ്‍ഗ്രസ് അധികാരത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലും കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളി. എന്നാല്‍ അധികാരത്തിലേറി ആയിരം ദിവസം പിന്നിട്ടിട്ടും കടം എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
വയനാട്ടില്‍ എണ്ണായിരത്തോളം കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുകയാണ്. ഈ നിമിഷംവരെ വയനാട്ടിലേതടക്കം കര്‍ഷകരുടെ പ്രശ്‌നം പ്രധാനമന്ത്രിക്ക് മുമ്ബില്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon