ads

banner

Saturday, 13 April 2019

author photo

മലപ്പുറം: പൊന്നാനി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.വി.അന്‍വറിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം തെറ്റായി പ്രചരിപ്പിക്കുന്നു എന്നാരോപിച്ച്‌ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. പി.വി.അന്‍വറിന്റെ ചിഹ്നം കത്രികയാണ്. എന്നാല്‍ ഫോട്ടോയ്‌ക്കൊപ്പം അപരന്മാരുടെ ചിഹ്നമായ കപ്പും സോസറും  ചിഹ്നമാക്കി കാണിച്ച്‌ വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പി.വി.അന്‍വറിന് പുറമെ, ഇവിടെ രണ്ട് അപരന്മാരും മത്സരിക്കുന്നുണ്ട്. രണ്ട് അന്‍വര്‍ പി.വിമാര്‍ മത്സരിക്കുന്നതില്‍ ഒരാളുടെ ചിഹ്നം കപ്പും സോസറുമാണ്. ഇതാണ് 'പി വി അൻവറിനു വോട്ടു ചെയ്യുക, നമ്മുടെ ചിഹ്‌നം കപ്പും സോസറും' എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. ഈ വ്യാജ പ്രചാരണം അപരന് വോട്ടുനൽകുമെന്ന ആശങ്കയിലാണ് ഇടതുപക്ഷം. ചിഹ്‌നം കിട്ടിയ ദിവസം ചിഹ്‌നം തെറ്റിദ്ധരിച്ച് സിപിഎം പ്രവർത്തകർ പോലും ഇത് ഷെയർ ചെയ്‌തിരുന്നു.

പി.വി.അന്‍വറിന്റെ തെരഞ്ഞെടുപ്പ് ഏജന്റാണ് പരാതി നല്‍കിയത്.  ജനാധിപത്യ പ്രക്രീയയെ അട്ടിമറിക്കുവാനുള്ള ഇത്തരം നീക്കങ്ങള്‍ രാജ്യദ്രോഹപരമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. തെറ്റായ തെരഞ്ഞെടുപ്പ് ചിഹ്നം പ്രചരിപ്പിച്ചുള്ള പോസ്റ്റുകളുടേയും, അക്കൗണ്ടുകളുടേയും വിവരങ്ങളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement