ads

banner

Saturday, 13 April 2019

author photo

തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്‍റെ പ്രചാരണത്തിൽ ഇന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കും. വൈകുന്നേരം ആറിന് പേട്ടയിൽ സംഘടിപ്പിച്ചിട്ടുള്ള പൊതു സമ്മേളനം മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യും. നേരത്തെ, മണ്ഡലത്തിലെ പ്രചാരണത്തിൽ മെല്ലെ പോക്കിനെതിരെ പരാതി ഉയർന്നിരുന്നു. 

തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ നടക്കുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു. തുടർന്ന് എഐസിസി, കെപിസിസി നേതൃത്വങ്ങൾ പ്രശ്‌നത്തിൽ ഇടപെട്ടതിനെ തുടർന്നാണ് ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം എന്നിവ ഇന്നലെ മുതൽ വേഗത്തിലാക്കിയത്.

അതേ സമയം തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് താൻ പാർട്ടിക്ക് പരാതി നൽകിയിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞിരുന്നു. പ്രചാരണത്തിൽ എന്തെങ്കിലും പോരായ്‌മ ഉണ്ടെങ്കിൽ പാർട്ടി പരിഹരിക്കും. അവസാന റൗണ്ടിൽ ആണ് കോൺഗ്രസ് പ്രചാരണം ശക്തമാകുകയെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement