പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും തമിഴ്‌നാട്ടിലെത്തും. എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ മോദി പങ്കെടുക്കും. മധുര, തേനി, ദിണ്ടിഗുൾ, വിരുദുനഗർ എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ മോദി സംസാരിക്കും.
മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ഉൾപ്പടെയുള്ള അണ്ണാഡിഎംകെ നേതാക്കളും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആറാമത്തെ തമിഴ്‌നാട് സന്ദര്‍ശനമാണിത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon