തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രാൻസ്ജൻഡേഴ്സിന്റെ സംശയങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക പവലിയൻ തുറന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ പവലിയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിന് സമീപത്താണ് പവിലിയന്‍ ഒരുക്കിയത്.
ഏപ്രില്‍ 22വരെ എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകീട്ട് 5മണി വരെയാണ് പ്രവര്‍ത്തന സമയം. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനുള്ള ലഘുലേഖകളും പവലിയനിൽ വിതരണം ചെയ്യും. ട്രാൻസ്ജൻഡേഴ്സിന് തന്നെയാണ് പവലിയന്റെ മേൽനോട്ട ചുമതല. പൊതുജനങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് ബോധവത്കരണവും പവലിയനില്‍ നടക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon