ന്യൂഡൽഹി: പൗരത്വ റജിസ്റ്ററിെനക്കുറിച്ച് പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ബിനോയ് വിശ്വം അവകാശലംഘന നോട്ടിസ് നല്‍കി. രാജ്യസഭ സെക്രട്ടറി ജനറലിനാണ് നോട്ടിസ് നല്‍കിയത്. ദേശീയ പൗരത്വ റജിസ്റ്റര്‍ രാജ്യമാകെ നടപ്പാക്കുമെന്ന് പാര്‍ലമെന്‍റില്‍ ഒന്‍പത് തവണ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ എന്‍ആര്‍സിയെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപരിപാടിയില്‍ പറഞ്ഞു. തുടര്‍ന്ന് അമിത് ഷാ നിലപാട് മാറ്റി. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇത്തരം സമീപനം ഭരണഘടന വിരുദ്ധവും ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നതാണെന്നും ബിനോയ് വിശ്വത്തിന്‍റെ നോട്ടില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി എം.പി ജിവിഎല്‍ നരസിംഹ റാവു അവകാശലംഘനത്തിന് നോട്ടിസ് നല്‍കിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon