തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനത്ത് നടക്കും. ഭാരവാഹികള്‍ക്കുള്ള ചുമതല വിഭജിച്ച് കൊടുക്കലാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. പൗരത്വ നിയമത്തിനെതിരായ തുടര്‍സമരങ്ങളും യോഗം ചര്‍ച്ച ചെയ്യും.
കെപിസിസി ഭാരവാഹി പട്ടികയില്‍ ആകെ 47 പേരാണ് ഉള്ളത്. ഇതില്‍ 12 പേര്‍ വൈസ് പ്രസിഡന്‍റുമാരും 34 പേര്‍ ജനറല്‍ സെക്രട്ടറിമാരുമാണ്. പിസി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, കെപി ധനപാലന്‍, കെസി റോസക്കുട്ടി, പദ്മജ വേണുഗോപാല്‍, മോഹന്‍ ശങ്കര്‍, സിപി മുഹമ്മദ്, മണ്‍വിള രാധാകൃഷ്ണന്‍, ടി സിദ്ധിഖ്, ശരത്ചന്ദ്ര പ്രസാദ്, ഏഴുകോണ്‍ നാരായണന്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍.
പാലോട് രവി, എഎ ഷുക്കൂര്‍, കെ സുരേന്ദ്രന്‍, തമ്ബാനൂര്‍ രവി, സജീവ് ജോസഫ്, കോശി എം കോശി, പിഎം നിയാസ്, പഴകുളം മധു, എന്‍ സുബ്രമണ്യന്‍, ജെയ്സണ്‍ ജോസഫ്, കെ ശിവദാസന്‍ നായര്‍, സജീവ് മാറോളി, കെപി അനില്‍കുമാര്‍, എ തങ്കപ്പന്‍, അബ്ദുള്‍ മുത്തലിബ്, വിഎ കരീം, റോയ് കെ പൗലോസ്, ടിഎം സക്കീര്‍ ഹുസൈന്‍, ജി രതികുമാര്‍, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സിആര്‍ മഹേഷ്, ഡി സുഗതന്‍, എം മുരളി, സി ചന്ദ്രന്‍, ടോമി കല്ലാണി, ജോണ്‍സണ്‍ അബ്രഹാം, മാത്യു കുഴല്‍നാടന്‍, കെ പ്രവീണ്‍ കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, എംഎം നസീര്‍, ഡി സോന, അബ്ദുള്‍ റഹ്മാന്‍, ഷാനവാസ് ഖാന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. കെകെ കൊച്ചുമുഹമ്മദാണ് ട്രഷറര്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon