ന്യൂഡൽഹി: പൗരത്വ നിയമത്തിന് പിന്തുണ തേടി ബിജെപി നേതാക്കള്‍ വീടുകള്‍ തോറും കയറിയിറങ്ങും. മറ്റെന്നാള്‍ തുടങ്ങുന്ന പ്രചാരണ പരിപാടിയില്‍ മൂന്നു കോടി കുടുംബങ്ങളെ നേരില്‍ക്കണ്ട് ആശയവിനമയം നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ നിന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലക്നൗവില്‍ നിന്നും പ്രചാരണത്തിന് തുടക്കമിടും. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു തിരുവനന്തപുരത്ത് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി ടോള്‍ ഫ്രീ നമ്പറും ബിജെപി സജ്ജമാക്കി. വിവിധ പ്രചാരണങ്ങള്‍ക്കായി അഞ്ച് സമിതികളും രൂപീകരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon