ഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്ബാകെയുള്ള ചോദ്യങ്ങള്‍ ക്രമപ്പെടുത്താനും, വാദങ്ങള്‍ തീരുമാനിക്കാനും അഭിഭാഷകരുടെ യോഗം ഇന്ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ക്കും. നേരത്തെ ഉണ്ടായിരുന്ന ഏഴു ചോദ്യങ്ങള്‍ക്ക് പുറമെ മറ്റെന്തൊക്കെ വിഷയങ്ങള്‍ പരിഗണിക്കാമെന്നും യോഗത്തില്‍ ചര്‍ച്ച ഉണ്ടാകും. ഫെബ്രുവരി മൂന്നിനാണ് വിശാല ബെഞ്ച് വീണ്ടും ചേരുന്നത്.
മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ്, ഇന്ദിര ജയ്‌സിംഗ്, രാജീവ് ധവാന്‍, അശോക് ഭൂഷണ്‍ എന്നിവര്‍ക്കാണ് യോഗത്തിന്റെ ചുമതല.
ശബരിമല യുവതി പ്രവേശം സംബന്ധിച്ച കേസ് പരിഗണിച്ചപ്പോള്‍ 5 അംഗ ഭരണ ഘടനാ ബഞ്ച് മതാചാരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് വിട്ടിരുന്നു. ഇക്കാര്യം കഴിഞ്ഞ ജനുവരി പതിമൂന്നിന് സുപ്രീം കോടതി ഒന്‍പതംഗ ബെഞ്ച് ചേര്‍ന്നെങ്കിലും കോടതിയുടെ പരിഗണന വിഷയങ്ങളില്‍ അഭിഭാഷകര്‍ വ്യക്തത തേടി.
തുടര്‍ന്നാണ് സുപ്രീം കോടതി സെക്രട്ടറി ജനറലിനോട് യോഗം വിളിക്കാന്‍ നിര്‍ദേശിച്ചത്. പരിഗണന വിഷയങ്ങളില്‍ വിവിധ കക്ഷികളുടെ അഭിഭാഷകരുടെ സഹായം ലക്ഷ്യമിട്ടാണ് യോഗം വിളിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon