ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് ന്യൂസ് എക്സ്-പോള്‍സ്ട്രാറ്റ് അഭിപ്രായ സര്‍വെ ഫലം പുറത്ത്. എന്നാല്‍ അരവിന്ദ് കെജ്രിവാളിന്റെ നേതത്വത്തില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തും. 70 അംഗ നിയമസഭയില്‍ 53 മുതല്‍ 56 വരെ സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തുക.
എന്നാല്‍ 2015ല്‍ നേടിയ ചില സീറ്റുകള്‍ ഇപ്രാവശ്യം ആം ആദ്മി പാര്‍ട്ടിക്ക് നഷ്ടപ്പെടുമെന്നും സര്‍വെയില്‍ പ്രവചിക്കുന്നു. കഴിഞ്ഞ പ്രാവശ്യം 70ല്‍ 67 സീറ്റുകളും നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്.
ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റം നടത്താനാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേടിയത് വെറും മൂന്ന് സീറ്റുകളായിരുന്നു, ഇപ്രാവശ്യം ഇത് 12 മുതല്‍ 15 വരെ ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 2 മുതല്‍ നാല് വരെ സീറ്റുകള്‍ നേടും. 48.56 ശതമാനം വോട്ട് ആംആദ്മി പാര്‍ട്ടിക്ക് ലഭിക്കുമ്ബോള്‍ 31 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് ലഭിക്കുക.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon