ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ 7000 അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം. 100 പേരടങ്ങിയ 70 കമ്പനി അര്‍ധസൈനികരെയാണ് പ്രശ്നബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.
ഡല്‍ഹി പൊലീസിന്റെ നിയന്ത്രണത്തിലാണ് സുരക്ഷാ വിന്യാസമെന്നും നിലവില്‍ സ്ഥിതി ശാന്തമാണെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ ആകെയുള്ള 203 പൊലീസ് സ്‌റ്റേഷനുകളില്‍ 12 സ്‌റ്റേഷനുകളുടെ പരിധിയിലാണ് കലാപമുണ്ടായത്.
കഴിഞ്ഞ 36 മണിക്കൂറിനിടെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇതുവരെ 48 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സംശയിക്കപ്പെടുന്ന 514 പേരെ കസ്ററഡിയിലെടുത്ത് ചോദ്യം ചെയ്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതേസമയം സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 38 ആയി. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളും അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ച് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon