ads

banner

Saturday 1 February 2020

author photo

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ സമ്പൂർണ ബജറ്റ് ഇന്ന് രാവിലെ 11ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് തന്റെ രണ്ടാം ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും വളര്‍ച്ച മുരടിപ്പിലൂടെയും കടന്നുപോകുന്ന സാഹചര്യത്തില്‍ ബജറ്റിൽ മോദി സർക്കാർ അതിനെ മറികടക്കാൻ എന്താണ് പ്രഖ്യാപിക്കുന്നത് എന്ന് കാത്തിരിക്കുകയാണ് രാജ്യം.

പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ മേഖല ബജറ്റിനെ കാത്തിരിക്കുന്നത്. വിവിധ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാവും എന്നാണ് പ്രതീക്ഷ. സാമ്പത്തിക ഉദാരീകരണവുമായി ശക്തമായി മുന്നോട്ടുപോകണമെന്നാണ് ബജറ്റിനു മുന്നോടിയായി വെള്ളിയാഴ്ച പാര്‍ലമെന്റിന് സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ ആവശ്യപ്പെടുന്നത്.

സബ്‌സിഡികള്‍ യുക്തിസഹമാക്കണമെന്ന നിര്‍ദേശവും സര്‍വേയിലുണ്ട്. ഈ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും ബജറ്റിലുണ്ടായേക്കും. കോര്‍പ്പറേറ്റ് നികുതി കുറച്ചതിന് തുടര്‍ച്ചയായി ആദായനികുതി സ്ലാബില്‍ മാറ്റംവരുത്തുമെന്നാണ് പൊതുവിലുള്ള പ്രതീക്ഷ.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement