തിരുവനന്തപുരം: പോലീസിന്റെ വെടിയുണ്ട കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തോക്കുകളുടെ കാര്യത്തില്‍ സി.എ.ജിയെ തള്ളിയും ഉണ്ടയുടെ കാര്യത്തിൽ സി.എ.ജി റിപ്പോര്‍ട്ട് ശരിവെച്ചുമാകും ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമർപ്പിക്കുന്നത്.
660 ഇന്‍സാസ് റൈഫിളില്‍ 647 എണ്ണം ക്യാമ്പിലുണ്ടെന്ന് സ്ഥിരീകരിച്ചതായും ബാക്കി 13 എണ്ണം മണിപ്പൂരില്‍ പരിശീലനത്തിലുള്ള ഇന്ത്യന്‍ റിസര്‍വ് (ഐ.ആര്) ബറ്റാലിയന് ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും. 25 തോക്കുകളുടെ രേഖ ഹാജരാക്കിയതിലെ വീഴ്ചയാണ് ഇത്രയും തോക്കുകള്‍ കാണാനില്ലെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന് കാരണമെന്നും വിഷയത്തില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2005 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് പൊലീസ് ആസ്ഥാനത്തെ സ്റ്റോറില്‍നിന്ന് 660 ഇന്‍സാസ് റൈഫിള്‍ എസ്.എ.പി ക്യാമ്ബിലേക്ക് നല്‍കിയത്. ഈ തോക്കുകള്‍ ഡി.ജി.പിയുടെ ഉത്തരവ് പ്രകാരം കെ.എ.പി ഒന്ന്, കെ.എ.പി രണ്ട്, കെ.എ.പി അഞ്ച്, ഐ.ആര് ബറ്റാലിയന്, തിരുവനന്തപുരം സിറ്റി പൊലീസ് ക്യാമ്പ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന്റെ രേഖ സി.എ.ജിക്കും നല്‍കിയിരുന്നു.
12,061 വെടിയുണ്ടകള്‍ നഷ്ടമായെന്ന കണ്ടെത്തലില്‍ അന്വേഷണം നടന്നുവരികയാണ്. 1996 മുതല്‍ 2018 വരെ വര്‍ഷങ്ങള്‍ക്കിടയിലാണ് ഇവ നഷ്ടമായത്. വെടിയുണ്ടയുടെ പുറംചട്ട ഉരുക്കി മുദ്ര നിര്‍മിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. മുദ്രയും എ.കെ.47, ഇന്‍സാസ് റൈഫിള്‍ എന്നിവയിലടക്കം ഉപയോഗിക്കുന്ന ബുള്ളറ്റുകളുടെ സാമ്ബിളുകളും തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയില്‍ നല്കിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് മാത്രമേ വെടിയുണ്ടയുടെ പുറംചട്ട ഉപയോഗിച്ചാണോ ഇവ നിര്‍മിച്ചതെന്ന് കണ്ടെത്താനാകൂ.
വെടിയുണ്ട കാണാതായതുമായി ബന്ധപ്പെട്ട് ഇതിനോടകം ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം 25ഓളം പേരെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon