ന്യൂഡൽഹി: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെ അന്യായമായി തടങ്കലിലാക്കിയെന്ന ഹർജിയിൽ ജമ്മുകശ്മീർ ഭരണകൂടത്തിന് സുപ്രിം കോടതി നോട്ടീസ്. മാർച്ച് രണ്ടിനകം മറുപടി സമർപ്പിക്കണം. സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
കഴിഞ്ഞതവണ ജസ്റ്റിസ് മോഹൻ എം. ശാന്തനഗൗഡർ പിന്മാറിയതിനെ തുടർന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അടുത്ത ദിവസങ്ങളിൽ തന്നെ ഹർജി പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അനുവദിച്ചില്ല. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുക്കളഞ്ഞതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിയും എം.പിയുമായ ഫാറൂഖ് അബ്ദുള്ളയെയും മകൻ ഒമർ അബ്ദുള്ളയെയും വീട്ടുതടങ്കലിലാക്കിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon