ads

banner

Tuesday, 11 February 2020

author photo

ന്യൂഡല്‍ഹി: രാജ്യതലസ്ഥനത്ത് വോട്ടെണ്ണൽ തുടങ്ങി. ആദ്യ സൂചനകൾ എഎപിക്ക് അനുകൂലം. 33 സീറ്റുകളിൽ എഎപിയും 10 ഇടത്ത് ബിജെപിയും കോൺഗ്രസ്‌ 3 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 

70 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടോടെയാണ് എന്ന് തുടങ്ങിയത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. 11 മണിയോടെ ഫലം വ്യക്തമാകും. 21 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. 

ശനിയാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ 48 മുതല്‍ 68 വരെ സീറ്റുകള്‍ വരെ എ.എ.പി.ക്ക് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. 2 മുതല്‍ 15 വരെ സീറ്റുകള്‍ ബി.ജെ.പി.ക്കും ഒരു സീറ്റോ സീറ്റില്ലാതെയോ ആയിരിക്കും കോൺഗ്രസ്‌ എന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. എ.എ.പി. കേന്ദ്രങ്ങള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിപ്പറഞ്ഞ ബി.ജെ.പി. കനത്ത ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. വോട്ട് ഭിന്നിക്കാതിരിക്കാന്‍ തന്ത്രപരമായ നിലപാട് എടുത്തു എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയുന്നു. ഷഹീന്‍ബാഗ് മുഖ്യവിഷയമാക്കി പ്രചാരണം നടത്തിയ ബിജെപിക്ക് തെരഞ്ഞെടുപ്പിലെ തിരിച്ചടി വലിയ ക്ഷീണമാകും എന്നാണ് കരുതുന്നത്.

അതേസമയം, 2015-നേക്കാള്‍ അഞ്ചുശതമാനം കുറഞ്ഞ പോളിങ്ങാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2015-ല് 67.12 ശതമാനംപേര് വോട്ട് രേഖപ്പെടുത്തിയപ്പോള്‍, ഇത്തവണ 62.15 ശതമാനമായി പോളിങ് നില.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement