ads

banner

Tuesday, 18 February 2020

author photo

തിരുവനന്തപുരം: മുന്‍മന്ത്രി വി.എസ്.ശിവകുമാറിനെതിരെ വിജിലന്‍സിന്റെ എഫ്.ഐ.ആര്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിവകുമാര്‍ ഒന്നാംപ്രതി. ശാന്തിവിള രാജേന്ദ്രന്‍, എന്‍.എസ്.ഹരികുമാര്‍ , ഡ്രൈവര്‍ ഷൈജു ഹരന്‍ എന്നിവരും പ്രതികളാണ്. ഇവരുടെ കൈവശം  ബെനാമി സ്വത്തെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയപ്രേരിതമെന്നും സര്‍ക്കാര്‍ തേജോവധം ചെയ്യുന്നെന്നും വി.എസ് ശിവകുമാര്‍ പ്രതികരിച്ചു. അനധികൃത സ്വത്തു സമ്പാദനം ആരോപിച്ചു വി.എസ്.ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിനു ഉത്തരവായിരുന്നു. ഗവർണർ അനുമതി നൽകിയതോടെ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിറക്കിയത്.

പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ അനുമതി നൽകണമെന്നു വിജിലൻസ് കഴിഞ്ഞ വർഷം ജനുവരിയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിച്ച സർക്കാർ 1988ലെ അഴിമതി നിരോധന നിയമം അനുസരിച്ചാണ് അനുമതി നൽകിയത്. എംപി, എംഎൽഎ, മന്ത്രി പദവികൾ ദുരുപയോഗം ചെയ്തു ശിവകുമാർ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാണു വിജിലൻസിനു ലഭിച്ച പരാതി. ജനപ്രതിനിധികൾക്കെതിരെ അന്വേഷണത്തിനു സർക്കാർ അനുമതി വേണമെന്ന അഴിമതി നിരോധന നിയമം 17 (എ) വകുപ്പു പ്രകാരമാണു വിജിലൻസ് സർക്കാരിനോട് അനുമതി തേടിയത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement