ന്യൂഡല്‍ഹി: സി.എ.എ വിരുദ്ധ പ്രക്ഷോഭത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ഷഹീന്‍ബാഗിലെ സമരക്കാര്‍. ആര് ചര്‍ച്ചക്ക്
തയ്യാറായാലും സ്വാഗതം ചെയ്യുമെന്ന അമിത്ഷായുടെ പ്രസ്താവന ഏറ്റെടുത്താണ് നാളെ തന്നെ ചര്‍ച്ചയാകാമെന്ന് സമരക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. നാെള ഉച്ചക്ക് രണ്ടിന് മുഴുവന്‍ സമരക്കാരും അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സമരക്കാര്‍ അറിയിച്ചു.
"സി.എ.എയോട് എതിര്‍പ്പുള്ള ഏതരാളോടും ചര്‍ച്ചക്ക് തയാറാണെന്നാണ് അമിത് ഷാ പറഞ്ഞത്. ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍, ഞങ്ങള്‍ പ്രതിനിധി സംഘത്തെയല്ല അയക്കുക. മുഴുവന്‍ സമരക്കാരും ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും" -സമരക്കാര്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്കയുള്ള ആരുമായും ചര്‍ച്ചക്ക് തയ്യാര്‍. ഓഫീസുമായി ബന്ധപ്പെട്ടാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ സമയവും സ്ഥലവും അറിയിക്കും. ഒരു ഇംഗ്ലീഷ് ചാനലിന്‍റെ പരിപാടിയിലാണ് അമിത്ഷാ നിലപാടറിയിച്ചത്.
അതേ സമയം ഷഹീന്‍ബാഗുകാര്‍ ചര്‍ച്ചക്ക് സമയം തേടിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.
പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 15 മുതലാണ് ഷഹീന്‍ബാഗില്‍ സമരം തുടങ്ങിയത്. സ്ത്രീകളും കുട്ടികളും പ്രായമായവരും മുഴുസമയം പങ്കെടുക്കുന്ന സമരപ്പന്തല്‍ 24 മണിക്കൂറും സജീവമാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon