ന്യൂഡല്‍ഹി: ഗംഭീര വിജയം നേടി മൂന്നാംതവണയും ഡൽഹി ഭരണത്തിലേക്ക് നടക്കുന്ന ആം ആദ്മി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ആറു മന്ത്രിമാരും കെജ്രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാംലീല മൈതാനിയിലാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ചടങ്ങിൽ പങ്കെടുക്കില്ല.
കെജ്രിവാളിനെ മുഖ്യമന്ത്രിയായും ആറു മന്ത്രിമാരെയും രാഷ്ടപ്രതി രാംനാഥ് കോവിന്ദ് ശനിയാഴ്ച നിയമിച്ചു. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന് ഹുസൈന്, രാജേന്ദ്ര ഗൗതം എന്നിവരാണ് മറ്റു മന്ത്രിമാര്‍. പുതിയ എം.എല്‍.എമാരില്‍ ആരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മന്ത്രിസഭയില്‍ സ്ത്രീ പ്രാതിനിധ്യമില്ലാത്തത് വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.
സത്യപ്രതിജ്ഞ ചടങ്ങില്‍ ശുചീകരണ തൊഴിലാളികള്‍, ഓട്ടോറിക്ഷ, ബസ്, മെട്രോ ഡ്രൈവര്‍മാര്‍, സ്കൂളിലെ പ്യൂണ്മാര് എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള അമ്ബതുപേര് അരവിന്ദ് കെജ്രിവാളിനൊപ്പം വേദി പങ്കിടും. മോസ്കോയിലെ ഒളിമ്ബ്യാഡില്‍ പങ്കെടുത്ത് മെഡല്‍ നേടിയ വിദ്യാര്‍ഥികള്‍ക്കും കൃത്യനിര്‍വഹണത്തിനിടെ മരിച്ച അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കും ക്ഷണമുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon