ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ഡല്‍ഹിയിലെ സ്‌കൂളുകളിലും മദ്രസകളിലും ഹനുമാന്‍ നാമജപം നടപ്പാക്കാൻ നിര്‍ദേശിച്ച് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗീയ. ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ കെജ്രിവാളിനെ അഭിനന്ദിച്ചുള്ള ട്വീറ്റിലാണ് കൈലാഷ് വിജയ്വര്‍ഗീയയുടെ നിര്‍ദേശം. തെരഞ്ഞെടുപ്പ് വിജയം ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹമാണെന്ന് കേജരിവാൾ ഇന്നലെ പറഞ്ഞിരുന്നു.
കെജ്രിവാളിന് അഭിനന്ദനങ്ങള്‍. ഹനുമാന്‍ സ്വാമിയില്‍ വിശ്വാസം അര്‍പ്പിച്ചവരാണ് വിജയിച്ചത്. സ്കൂളുകളും മദ്രസകളും ഉള്‍പ്പടെ ഡല്‍ഹിയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹനുമാന്‍ നാമജപം നിര്‍ബന്ധമാക്കാന്‍ സമയമായി. ഹനുമാന്‍റെ അനുഗ്രഹം എന്തുകൊണ്ട് ഡല്‍ഹിയിലെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നില്ല -വിജയ്വര്ഗീയ ട്വീറ്റില്‍ ചോദിച്ചു.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്റെ ഹനുമാൻ ഭക്തി വ്യക്തമാക്കിയ കേജരിവാൾ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്ബ് ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുകയും ചെയ്തിരുന്നു. നേരത്തെ, ടി.വി ചാനലിലെ അഭിമുഖത്തില്‍ കെജ്രിവാള് ഹനുമാന്‍ ചാലിസയും ചൊല്ലിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon