ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഒരു പോലീസ് ഉദ്യോഗസ്ഥനും നാലു സിവിലിയന്മാരുമാണ് മരിച്ചത്. ഏറ്റുമുട്ടലില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരി എ.സി.പി. ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും (42) നാട്ടുകാരനായ ഫര്‍ഖന്‍ അന്‍സാരിയും (32) ഉള്‍പ്പെടെ അഞ്ചു പേര് കൊല്ലപ്പെട്ടു. ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ കലാപാഹ്വാനത്തിനു പിന്നാലെയാണ് പ്രദേശത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ തകർക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.
ശാഹ്ദ്ര ഡി.സി.പി. അമിത് ശര്‍മയുള്‍പ്പെടെ അന്പതോളംപേര്ക്കു പരിക്കേറ്റു. ഇതേത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
24 മണിക്കൂറായി തുടരുന്ന അക്രമത്തില്‍ 50 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരാളുടെ തലയ്ക്കാണു വെടിയേറ്റിരിക്കുന്നത്. മരിച്ച മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ സംബന്ധിച്ചു വ്യക്തതയില്ല.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ ഇടയിലേക്ക് നിയമത്തെ അനുകൂലിക്കുന്നവര്‍ ഇരച്ചുകയറിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലിനിടെ, അക്രമികള്‍ പോലീസിനു നേര്‍ക്ക് തോക്കു ചൂണ്ടി വെടിവയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. തോക്കുമായി എത്തിയ യുവാവ് എട്ടു റൗണ്ട് വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സംഘവും എത്തുന്നതിന് തൊട്ടുമുന്പാണു ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഭജന്‍പുര്‍, മൗജ്പുര്, കര്‍ദംപുരി എന്നിവിട ങ്ങളാണു സംഘര്‍ഷമുണ്ടായത്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഭവസ്ഥലത്ത് അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
അഗ്നിശമന വാഹനത്തിനും രണ്ടു വീടുകള്‍ക്കും അക്രമികള്‍ തീയിട്ടു. ഭജന്‍പുരില്‍ അക്രമികള്‍ പെട്രോള്‍ പന്പിനും തീയിട്ടു. മൗജ്പുരിലും ഭജന്‍പുരിലും വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിട്ടു. സംഘര്‍ഷത്തെത്തുടര്‍ന്ന് ജാഫറാബാദ്, മൗജ്പുര്-ബാബര്‍പുര്‍, ഗോകുല്‍പുരി, ജോഹ്രി എന്‍ക്ലേവ് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon