തിരുവനന്തപുരം: യുഡിഎഫ് യോഗം ഇന്ന് ചേരും. കുട്ടനാട് സീറ്റ് മുഖ്യ അജണ്ടയാകും. കേരള കോണ്‍ഗ്രസിലെ തര്‍ക്കം മൂലം സീറ്റ് ഏറ്റെടുക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ജോസ് കെ മാണി ഇതിനെ എതിര്‍ക്കുകയാണ്. പൗരത്വ സമരങ്ങളും ചർച്ചയാകും.
ഘടകകക്ഷികളിലെ അഭിപ്രായ ഭിന്നതയില്‍ മുസ്ലീം ലീഗ് താക്കീത് നല്‍കിയതിന് ശേഷം നടക്കുന്ന യോഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഇങ്ങനെ യുഡിഎഫിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി രമേശ് ചെന്നിത്തലയേയും, മുല്ലപ്പള്ളിയേയും അറിയിച്ചത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടവും യോഗം ചര്‍ച്ച ചെയ്യും. പൗരത്വനിയമഭേദഗതിയില്‍ വലിയ പ്രക്ഷോഭം നടത്തേണ്ട സമയത്ത് തമ്മിലടിച്ച് അവസരം പാഴാക്കി. ഇതാണ് മുന്നണിയുടെ പോക്കിനെപ്പറ്റി ലീഗിന്റെ മുഖ്യവിമര്‍ശനം.
കുട്ടനാട് ഉപതെരഞ്ഞെടുപ്പ് അടുക്കാറായിട്ടും കേരളകോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മില്‍ പരസ്യമായി തമ്മിലടിക്കുകയാണ്. ജേക്കബ് വിഭാഗത്തില്‍ പിളര്‍പ്പുമുണ്ടാകുന്നു. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഈ പോക്ക് ശരിയാവില്ലെന്നാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെ ലീഗ് അറിയിച്ചിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon