മൂന്നാര്‍: പോതമേട്ടില്‍ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ആതിരപ്പള്ളി സ്വദേശി രാജേഷ്, നെടുമങ്ങാട് സ്വദേശി പുഷ്പാംഗദന്‍ എന്നിവരാണ് മരിച്ചത്. കല്ലാര്‍ ടൗണിലെ തൊഴിലാളികളായിരുന്നു ഇവര്‍.
ഗുരുതരമായ പരിക്കേറ്റ് വടാട്ടുപ്പാറ സ്വദേശി കുര്യാക്കോസ് (55) കോട്ടയം പാമ്ബാടി സ്വദേശി അജയ് (24) എന്നിവരാണ് എറണാകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. രാത്രി 12 മണിയോടെ ഇതുവഴി പോയ ആളുകളാണ് ഹെഡ്‌ലൈറ്റ് വെട്ടം കണ്ട് കൊക്കയിലേക്ക് മറിഞ്ഞ വാഹനം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞത് കണ്ടത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon