ജയ്പൂര്‍: പട്ടിക ജാതി-പട്ടിക വര്‍ഗ സംവരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. തൊട്ടുകൂടായ്മ അവസാനിപ്പിക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്നെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ജയ്പൂര്‍ കലക്ടറേറ്റിന് സമീപം നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗെഹ്ലോട്ട്.
ഇന്ന് അവര്‍ മുസ്ലിംകളെ ആക്രമിക്കുന്നു. നാളെ അവര്‍ സിഖുകളെയും ബുദ്ധിസ്റ്റുകളെയും തേടി വരും. എന്താണ് ഈ ആളുകള്‍ക്ക് വേണ്ടത്? ഹിന്ദു രാഷ്ട്രമെന്ന അവരുടെ ആഗ്രഹം ഒരിക്കലും സാധ്യമാകരുത്. തൊട്ടുകൂടായ്മ അവസാനിപ്പിക്കാന്‍ നിങ്ങള്‍ എന്നെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? നിങ്ങളുടെ കുടുംബത്തിലെ എത്രപേര്‍ അവര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കും? - ഗെഹ്ലോട്ട് ചോദിച്ചു.
സംവരണം അവസാനിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ നീക്കത്തിനെതിരെ സംവരണത്തിന്‍റെ ഗുണഭോക്താക്കളെല്ലാം മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon