കോട്ടയം: ജോലി സമയത്ത് ജീവനക്കാർക്ക് സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നല്‍കികൊണ്ട് എംജി സര്‍വ്വകലാശാലയുടെ ഉത്തരവ്. ഇടത് സംഘടനയായ എംപ്ലോയീസ് അസോസിയേഷന്‍റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനാണ് അനുമതി നല്‍കിയത്. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് രാവിലെയും വൈകുന്നേരവും ഹാജർ വെക്കാനും അനുമതിയുണ്ട്.
അസിസ്‍റ്റന്‍റ് രജിസ്റ്റാർ ഇറക്കിയ ഉത്തരവിന്‍റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. എന്നാല്‍ ജീവനക്കാർക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയ ഉത്തരവ് പരിശോധിക്കുമെന്ന് എംജി വിസി ഡോ സാബു തോമസ് പറഞ്ഞു. താനില്ലാത്ത സമയത്താണ് ഉത്തരവിറങ്ങിയതെന്ന് വിസി അറിയിച്ചു. എംപ്ലോയീസ് അസോസിയേഷന്‍ സമ്മേളനം മന്ത്രി കെ ടി ജലീലാണ് ഉദ്ഘാടനം ചെയ്‍തത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon