തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ്പാസിന്റെ അപേക്ഷാ തീയതി നീട്ടി. 23-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ പാസിന് അപേക്ഷിക്കാനുള്ള തീയതിയാണ് നീട്ടിയിരിക്കുന്നത്. ഡിസംബര്‍ ഏഴ് വരെയാണ് നീട്ടിയത്. ഡെലിഗേറ്റ്, മീഡിയ, ഫിലിം ആന്‍ഡ് ടി വി പ്രൊഫഷണല്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ചലച്ചിത്ര അക്കാദമിയുടെ ശാസ്തമംഗലത്തെ ഓഫീസ് വഴിയും ഓണ്‍ലൈനിലൂടെയും രജിസ്റ്റര്‍ ചെയ്യാം. ചെയ്യാവുന്നതാണ്.
കൂടാതെ, ഡെലിഗേറ്റ്, മീഡിയ, ഫിലിം ആന്‍ഡ് ടി വി പ്രൊഫഷണല്‍ വിഭാഗക്കാര്‍ക്ക് 2000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയുമാണ് രജിസ്ട്രേഷന്‍ ഫീസ് വരുന്നത്. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാന്‍ https://ift.tt/2DVH1TB എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon