കൊച്ചി : പിഴല-മൂലമ്പള്ളി പാലം പണി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പിഴല കര-മുട്ടിക്കല്‍ നിവാസികളായ കുട്ടികളും സമരരംഗത്തേക്ക്. പിഴല മൂലമ്പള്ളി പാലം സഞ്ചാരയോഗമാക്കണം എന്നാവശ്യപ്പെട്ട് സിസംബര്‍ ഒന്നിന് പിഴല ദ്വീപ് നിവാസികളായ 1000ത്തോളം വിദ്യാര്‍ത്ഥികളാണ് കളക്ടറെ നേരില്‍ കണ്ട് കത്തുകള്‍ കൈമാറുന്നത്. സിസംബര്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള 4 മാസങ്ങള്‍ക്കുള്ളില്‍ പാലത്തിന്റെയും 104 മീറ്റര്‍ അപ്രോച്ച് റോഡിന്റെയും പണിപൂര്‍ത്തിയാക്കണമെന്നാതാണ് ആവശ്യമെന്ന് വിദ്യാര്‍ത്ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ പിഴല നിവാസികളുടെ പ്രധാന യാത്രമാര്‍ഗ്ഗം പഞ്ചായത്ത് അനുവദിച്ച രണ്ട് ചങ്ങാടങ്ങളാണ്. സ്‌കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികളും വിദ്യാലയങ്ങളിലേക്ക് പോകുന്നതിനായി ചങ്ങാടങ്ങളെയാണ് ആശ്രയിക്കുന്നത്. സമീപ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളെക്കാള്‍ ഒരുമണിക്കൂര്‍ മുന്‍പെയെങ്കിലും വിദ്യാലയങ്ങളിലേക്ക് പുറപ്പെടേണ്ട അവസ്ഥായാണ്. ഇത്തരത്തില്‍ 1000ത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളിലേക്ക് പോകാനായി ചങ്ങാടങ്ങളെയാണ് ആശ്രയിക്കുന്നത്. വിദ്യാലയങ്ങളില്‍ കൃത്യസമയത്ത് എത്താന്‍ കഴിയാത്ത അവസ്ഥയുണ്ട്. സ്ഥിരം വൈകുന്നത് മൂലം കളിയാക്കലും ഒറ്റപ്പെടലും അനുഭവിക്കേണ്ടി വരാറുണ്ടെന്നും അവര്‍ പറഞ്ഞു.
പതിവായുണ്ടാകുന്ന യന്ത്ര തകരാറുകളും ചങ്ങാടം നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്നതും ഭീതി ഉളവാക്കുന്നു. പ്രളയത്തില്‍ പിഴല നിവാസികള്‍ നേരിട്ട ദുരന്തം പിഴലയിലെ വിദ്യാര്‍ത്ഥി സമൂഹത്തെയും ഏറെ ബാധിച്ചു. യാത്ര ബുദ്ധിമുട്ടുകള്‍ പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും പഠനത്തില്‍ ശ്രദ്ധകുറവും ഉണ്ടാക്കുന്നുണ്ട്. എത്രയും വേഗം പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പണിപൂര്‍ത്തയാക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. അനീഷ് വി.സി, അമല്‍ പ്രിന്‍സ്, സാന്ദ്ര മനു, സൗമ്യ ഈ.എ, എമിലി മിന്നു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
This post have 0 komentar
EmoticonEmoticon