ആലുവ: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അശ്ലീല വീഡിയോ കാണിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി ഉടന്‍ പിടിയിലാകുമെന്ന് സൂചന. സ്‌കൂളിലെ മുന്‍ പി.ടി.എ പ്രസിഡന്റ് കിഴക്കേ കടുങ്ങല്ലൂര്‍ സ്വദേശി അജിത്ത്(55) ആണ് പ്രതി.സംഭവത്തിന് ശേഷം പൊലീസ് കേസ് എടുത്തപ്പോള്‍ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു.ആലുവ മേഖലയിലെ ഒരു ഗവ.സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയിരിക്കുന്നത്.സ്‌കൂളില്‍ നടന്ന ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ ബോധവല്‍ക്കരണ ക്ലാസിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ സംഭവം പുറത്ത് പറയുന്നത്.ഇതേ തുടര്‍ന്ന് ബിനാനിപുരം പൊലീസ് കേസ് എടുക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതി പോക്‌സോ കോടതി, ജില്ലാ കോടതി, തുടങ്ങിയ കോടതികളെയെല്ലാം സമീപിച്ചെങ്കിലും ഇയാളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളിയിരുന്നു.എന്നാല്‍, ഇതിനെ തുടര്‍ന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്. സംഭവത്തിന്റെ വിശദീകരണം ഇങ്ങനെ- നാല് വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അതേ സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന പ്രതി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് കഴിഞ്ഞ് വൈകിട്ട് വീട്ടിലേയ്ക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ പിടിച്ച് നിര്‍ത്തി ഫോണ്‍ ഓഫ് ആയി പോയി, ഓണ്‍ ചെയ്ത് തരണമെന്ന് പറയുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് ഇയാള്‍ കുട്ടികളുടെ കയ്യിലേയ്ക്ക് ഫോണ്‍ വെച്ച് കൊടുക്കുകയായിരുന്നു.എന്നാല്‍ ഫോണ്‍ ഓണ്‍ ആക്കിയപ്പോള്‍ കുട്ടികള്‍ കണ്ടത് അശീല വീഡിയോ തെളിഞ്ഞ് വരുന്നതാണ്. കുട്ടികള്‍ വിസമ്മതം കാട്ടി പോകാന്‍ തുടങ്ങിയപ്പോള്‍ തടഞ്ഞ് വെച്ച് വീണ്ടും വീഡിയോ കാണിക്കാന്‍ പ്രതി പ്രേരിപ്പിക്കുകയായിരുന്നു. നിങ്ങള്‍ പത്താം ക്ലാസിലെ കുട്ടികളല്ലേ അതുകൊണ്ട് ഇത് കാണുന്നതില്‍ തെറ്റില്ല എന്നും പറഞ്ഞ് ഇയാള്‍ വീണ്ടും ഇവരെ വീഡിയോ കാണാന്‍ പ്രേരിപ്പിച്ചിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon