കൊച്ചി : വോയിസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം 2019 ജനുവരി 11,12,13 തീയതികളില്‍ വൈക്കത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഗീതോത്സവത്തോടനുബന്ധിച്ച് ദക്ഷിണാമൂര്‍ത്തിയുടെ പേരിലുള്ള പുരസ്‌കാര വിതരണം 13ന് വൈകീട്ട് 6ന് നടക്കും.
മാത്രമല്ല, ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഡ പുരസ്‌കാരം ഗായിക സുജാത മോഹനും ദക്ഷിണാമൂര്‍ത്തി സംഗീത സുമേരു പുരസ്‌കാരം സംഗീതസംവിധായകന്‍ വിദ്യാസാഗറിനും ഗായകന്‍ പി.ജയചന്ദ്രന്‍ സമ്മാനിക്കും. പ്രശസ്തിപത്രവും ഫലകവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.കൂടാതെ,വോയിസ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എ.എസ്. മനോജ്, സെക്രട്ടറി ദീപു കാലാക്കല്‍, കോര്‍ഡിനേറ്റര്‍ വി.ദേവാനന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
This post have 0 komentar
EmoticonEmoticon