ശബരിമല: പമ്ബയില്‍ എത്തിയ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ജയന്‍, രാജ്മോഹന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമല ദര്‍ശനത്തിനായി എത്തിയ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജഗോപാലിനൊപ്പം എത്തിയവരാണിവര്‍.
എം.ബി രാജഗോപാലിനെ നേരത്തെ നിലയ്ക്കലില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
പൊലീസ് നല്‍കിയ നോട്ടീസ് ഒപ്പിടാത്തതിനാലാണ് രാജഗോപാലിനെ അറസ്റ്ര് ചെയ്തത്. രാജഗോപാലിനെതിരെ മൂന്ന് ക്രമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
This post have 0 komentar
EmoticonEmoticon