ന്യൂയോര്‍ക്ക്: ചൊവ്വയെപ്പറ്റിയുള്ള പഠനത്തില്‍ പുതിയ വഴിത്തിരിവുമായി നാസയുടെ പര്യവേക്ഷണ ഉപഗ്രഹം ഇന്‍സൈറ്റ് സുരക്ഷിതമായി ചൊവ്വയിലിറങ്ങി. ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെയാണ് ഇന്‍സൈറ്റ് ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്. ഇന്‍സൈറ്റ് ചൊവ്വയിലെത്തി ആദ്യ മിനിട്ടില്‍ തന്നെ ചിത്രങ്ങള്‍ അയച്ചു തുടങ്ങി.ഉപരിതലത്തില്‍ നിന്നും 16 മീറ്റര്‍ ഉള്ളിലുള്ള വിവരങ്ങള്‍ വരെ ശേഖരിക്കാനും ഭൂമിയിലേക്ക് അയക്കാനുള്ള സംവിധാനങ്ങള്‍ ഇന്‍സൈറ്റിലുണ്ട്.
ദൗത്യത്തിന്റെ ഏറ്റവും നിര്‍ണ്ണായകഘട്ടമാണ് ഇന്നലെ നടന്നത്. അന്തരീക്ഷത്തില്‍ നിന്നും ഉപരിതലത്തിതേക്കുള്ള ആറര മിനുറ്റായിരുന്നു യാത്ര.
മണിക്കൂറില്‍ 19800 കിലോമീറ്റര്‍ വേഗത്തില്‍തുടങ്ങി പതിയെ വേഗംകുറച്ചു പാരഷൂട്ടിന്റെ സഹായത്താല്‍ ഉപരിതലത്തെ തൊട്ടുനില്‍ക്കുകയായിരുന്നു.
ചൊവ്വയെപ്പറ്റിയുള്ള പഠനത്തില്‍ ശാസ്ത്രലോകത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ് ഇന്‍സൈറ്റ്.
ചൊവ്വാ ഗ്രഹത്തിന്റെ ആന്തരികഘടനയെക്കുറിച്ചുള്ള നിര്‍ണായകവിവരങ്ങള്‍ ദൗത്യം നല്‍കുമെന്നാണു പ്രതീക്ഷ. ചൊവ്വയുടെ കമ്പനങ്ങളും അളക്കും. റൈസ് ക്യാമറ, സീസ് കമ്പമാപിനി, എച്ച്പി3 താപമാപിനി തുടങ്ങിയ ഉപകരണങ്ങള്‍ ദൗത്യത്തിനൊപ്പമുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon