ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയെ പുനര്‍നിര്‍മ്മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നു. മൂന്നര ദശാബ്ദത്തോളം നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണു മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി ആരംഭിക്കാന്‍ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. 80 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ഒരു പ്രത്യേക പദ്ധതിയായി രൂപവത്കരിക്കാനാണ് പ്രധാന ലക്ഷ്യം. 20 ശതമാനം ഓഹരികള്‍ക്കായി 100 കോടി രൂപ സമാഹരിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കൂടാതെ, 400 കോടിയുടെ ഇക്വിറ്റി ഒഴികെയുള്ള സംരംഭത്തിന് ആവശ്യമായ മറ്റ് നിക്ഷേപങ്ങള്‍ മുന്‍ഗണന ഷെയറുകള്‍ ഉള്ള ലീഡ് പാര്‍ട്ണര്‍ നയിക്കും. മാത്രമല്ല, ഇതിനായി 593 ഏക്കറിലധികം വരുന്ന ചേരിവികസന പദ്ധതിയുടെ പുനര്‍ നിര്‍മാണത്തിന് 3,150 കോടി രൂപ വേണ്ടി വരും എന്നാണ് കണക്കാക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2TGqkAs
This post have 0 komentar
EmoticonEmoticon