മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 70.39 ലെത്തി. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഡോളറിനെതിരെ രൂപയുടെ ഏറ്റവും ഉയര്‍ന്ന വിനിമയ മൂല്യമാണിത്.
കഴിഞ്ഞ വ്യാഴാഴ്ച വിപണി ക്ലോസ് ചെയ്തത് 70.70 എന്ന നിലവാരത്തിലായിരുന്നു. വെള്ളിയാഴ്ച ഗുരുനാനാക് ആയവിനാല്‍ വിപണി അവധിയായിരുന്നു.
തിങ്കളാഴ്ച രാവിലെ 9.23നാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 70.39 ലെത്തിയത്.
അസംസ്‌കൃത എണ്ണ വില ബാരലിന് 60 ഡോളറിന് താഴെയായതോടെ കറന്റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും നിയന്ത്രണത്തിലാകുമെന്നതിനാലാണ് രൂപയുടെ മൂല്യം ഉയര്‍ന്ന നിലവാരത്തിലെത്തിയത്.
This post have 0 komentar
EmoticonEmoticon