മുംബൈ: മുംബൈ വിമാനത്താവളം റെക്കോഡ് കുതിപ്പില്‍. വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മാത്രം പറന്നുയര്‍ന്നത് 1007 വിമാനങ്ങളാണ്. ഇത്രയും വിമാനങ്ങള്‍ ഈ വിമാനത്താവളത്തില്‍ നിന്നും പറന്നു പൊങ്ങിയതിനു പിന്നില്‍ ഒരു കാരണമുണ്ട്.മുകേഷ് അംബാനിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് മുംബൈ വിമാനത്താവളത്തിന് റെക്കോഡ്. ശനിയാഴ്ച മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം കൈകാര്യം ചെയ്തത് 1,007 വിമാനങ്ങള്‍. ഈ വര്‍ഷം ജൂണില്‍ 1,003 വിമാനം ചലിച്ച റെക്കോഡാണ് ഇതിലൂടെ വിമാനത്താവളം മറികടന്നത്. ഉദയ്പൂരില്‍ നടക്കുന്ന മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അതിഥികളാണ് റെക്കോഡ് സമ്മാനിച്ചത്.
രാഷ്ട്രീയക്കാര്‍, കോര്‍പ്പറേറ്റ് ഭീമന്മാര്‍, ബോളിവുഡ് നടീനടന്മാര്‍ എന്നിവരെല്ലാം വെള്ളിയാഴ്ച തുടങ്ങിയ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി മുംബൈയില്‍ നിന്നും സ്വകാര്യ വിമാനങ്ങളിലായിരുന്നു തിരിച്ചത്. ജെറ്റ് എയര്‍വേയ്‌സിന്റെയും ഗോ എയറിന്റെയും ഹബ്ബായ മുംബൈ വിമാനത്താവളത്തില്‍ രണ്ടു ക്രോസിംഗ് റണ്‍വേകളുണ്ട്. ഇതില്‍ പ്രധാന റണ്‍വേ വഴി നടന്നത് മണിക്കൂറില്‍ 48 പോക്കും വരവുമാണ്.രണ്ടാമത്തെ റണ്‍വേയില്‍ മണിക്കൂറില്‍ 35 പോക്കുവരവുകള്‍ കണ്ടു. ആനന്ദ് പിരാമളും ഇഷാ അംബാനിയും തമ്മിലുള്ള വിവാഹം മുംബൈയിലെ മുകേഷ് അംബാനി കുടുംബത്തിന്റ വീടായ ആന്റിലിയയില്‍ ബുധനാഴ്ചയാണ് നടക്കുന്നത്. 48.49 ദശലക്ഷം യാത്രക്കാരെയാണ് 2018 മാര്‍ച്ച് 31 ആദ്യ പാദത്തില്‍ വിമാനത്താവളത്തിലൂടെ കടന്നുപോയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 7.4 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon