കോഴിക്കോട്: 2019 ഹർത്താൽ വിരുദ്ധ വർഷമായി പ്രഖ്യാപിക്കാന്‍ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയുടെ തീരുമാനം. 32 സംഘടനകൾ കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.എല്ലാ ജില്ലകളിലും ഹർത്തൽ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കും. മിന്നല്‍ ഹര്‍ത്താലുകള്‍ അംഗീകരിക്കില്ലെന്നും കൂട്ടായ്‌മ പറഞ്ഞു.
ബസുകളും ലോറികളും ടാക്സി, ഓട്ടോ വാഹനങ്ങളും ഹര്‍ത്താല്‍ ദിനത്തില്‍ ഓടിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത വിവിധ സംഘടനാ പ്രതിനിധികള്‍ ഉറപ്പുനല്‍കി. വ്യാപാരി വ്യവസായി ഏകോപനസമിതിക്ക് പുറമെ മറ്റ് വ്യാപാരി വ്യവസായി സംഘടനകള്‍, ബസുടമകള്‍, ഹോട്ടലുടമകളുടെ സംഘടന തുടങ്ങിയ 32 വിവിധ മേഖലകളിൽ നിന്നുള്ള സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.
അതേസമയം, ജനുവരി 8,9 തീയതികളിലെ പണിമുടക്കില്‍ നിന്ന് കേരളത്തെ ഒഴിവാക്കണം. വ്യാപാരികള്‍ പണിമുടക്കുമെന്നും മറ്റാരുടെയും മേല്‍ കുതിര കയറില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നാസിറുദ്ദീന്‍ പറഞ്ഞു.

This post have 0 komentar
EmoticonEmoticon