പ്രതിസന്ധിയിലായ പൊതുമേഖല ബാങ്കുകളെ കരകയറ്റാൻ കൂടുതൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കേന്ദ്രം. ബാങ്കുകൾക്ക് 83,000 കോടി കൂടി നൽകുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. ഇൗ സാമ്പത്തിക വർഷത്തിൽ തന്നെ പണം നൽകുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
ബാങ്കുകൾക്ക് രണ്ടാം ഗഡുവായി 41,000 കോടി രൂപ നൽകാൻ പാർലമെന്റിന്റെ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. ഇതോടു കൂടി 1.06 ലക്ഷം കോടി ഇൗ സാമ്പത്തിക വർഷം ബാങ്കുകൾക്കായി കേന്ദ്രസർക്കാർ നൽകും. ബാങ്കുകളുടെ വായ്പ നൽകുന്നതിനുള്ള ശേഷി വർധിപ്പിക്കുന്നതിനായാണ് പണം നൽകുന്നതെന്ന് ജെയ്റ്റ്ലി വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്കുകളുടെ കിട്ടാകടത്തിന്റെ ബാധ്യത കുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കിട്ടാകടം മൂലം പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷിക്കുന്നതിനായാണ് സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചതെന്ന ആരോപണങ്ങൾ ശക്തമാണ്. ഇതിനിടെയാണ് കേന്ദ്രസർക്കാർ വീണ്ടും പൊതുമേഖല ബാങ്കുകൾക്ക് പണം നൽകുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon