തിരുവനന്തപുരം: ചങ്ങനാശേരി-ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ 23 വരെ ചില ട്രെയിനുകള്‍ ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക.
തിരുവനന്തപുരം-ഹൈദരാബാദ് ശബരി, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് ട്രെയിനുകള്‍ ഇന്നു മുതല്‍ 22 വരെ ആലപ്പുഴ വഴി തിരിച്ചു വിടും.
എറണാകുളം ജംഗ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അന്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും.
നാഗര്‍കോവില്‍ -മാംഗലാപുരം പരശുറാം , കന്യാകുമാരി-മുംബൈ ജയന്തി, ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസുകള്‍ 22ന് ആലപ്പുഴ വഴി തിരിച്ചു വിടും.
കൊച്ചുവേളി- ലോക് മാന്യതിലക് എക്സ്പ്രസ് 13,16,20,23 തീയതികളിലും
കൊച്ചുവേളി- ഡെറാഡൂണ്‍ വീക്ക്ലി എക്സ്പ്രസ് 14, 21 തീയതികളിലും
കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് 13,14,1 5,17,18,20, 21, 22 തീയതികളിലും
ഹസ്രത്നിസാമുദീന്- തിരുവനന്തപുരം എക്സ്പ്രസ് 12,19 തീയതികളിലും
ഡെറാഡൂണ്‍- കൊച്ചുവേളി എക്സ്പ്രസ് 12,19 തീയതികളിലും
വിശാഖപട്ടണം- കൊല്ലം പ്രതിവാര എക്സ്പ്രസ് 14,21 തീയതികളിലും ആലപ്പുഴ വഴിയായിരിക്കും.
കൊല്ലം- കോട്ടയം, കോട്ടയം- കൊല്ലം പാസഞ്ചര്‍, എറണാകുളം കായംകുളം, കായംകുളം- എറണാകുളം, എറണാകുളം- കായംകുളം പാസഞ്ചര്‍, കായംകുളം- എറണാകുളം, എറണാകുളം- ആലപ്പുഴ പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്നു മുതല്‍ 23 വരെ പൂര്‍ണമായും റദ്ദാക്കി. കൊല്ലം- എറണാകുളം മെമു, എറണാകുളം- കൊല്ലം മെമു, എറണാകുളം- കൊല്ലം, കൊല്ലം- എറണാകുളം മെമു ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്സ്പ്രസ് 14-ന് 45 മിനിറ്റും 22-ന് 70 മിനിറ്റും ചെങ്ങന്നൂരില്‍ പിടിച്ചിടും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon