പാരീസ്: ഫ്രഞ്ച് നഗരമായ സ്ട്രാസ്ബര്‍ഗിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. ആരാണ് വെടിവയ്പിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല.
സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദേശം നല്‍കി.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
This post have 0 komentar
EmoticonEmoticon