ന്യൂഡല്‍ഹി: ഇന്ത്യയിലെ പാക് ഹൈകമ്മീഷന്‍ ഓഫീസില്‍ നിന്ന് 23 ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ കാണാതെയായി.ഗുരുനാനാക്കിന്റെ 549 -ാമത് ജയന്തിയോടനുബന്ധിച്ച് തീര്‍ഥാടനത്തിനായി വിസയ്ക്ക് അപേക്ഷിച്ച ഇന്ത്യക്കാരായ സിഖ് മതവിശ്വാസികളുടെ പാസ്പോര്‍ട്ടുകളാണ് കാണാതായത്.
സംഭവത്തില്‍ വിദേശകര്യമന്ത്രാലയം നടപടി തുടങ്ങി. നഷ്ടപ്പെട്ട 23 പാസ്പോര്‍ട്ടുകളും വിദേശകാര്യമന്ത്രാലയം റദ്ദാക്കി. നവംബര്‍ 21 മുതല്‍ 30 വരെയായിരുന്നു ഗുരുനാനാക് ജയന്തി ആഘോഷങ്ങള്‍ നടന്നത്. ഇതില്‍ പങ്കെടുക്കാനായാണ് വിസ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടുകള്‍ പാക് ഹൈക്കമ്മീഷനില്‍ സമര്‍പ്പിച്ചത്.
ഡല്‍ഹിയിലുള്ള ഇടനിലക്കാരനാണ് പാസ്പോര്‍ട്ടുകള്‍ എല്ലാം ഒരുമിച്ച് പാക് ഹൈക്കമ്മീഷനില്‍ ഏല്‍പ്പിച്ചത്. പാസ്പോര്‍ട്ടും വിസ അപേക്ഷയുമടക്കമുള്ള രേഖകള്‍ താന്‍ അവിടെ സമര്‍പ്പിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് രേഖകള്‍ തിരികെ വാങ്ങാനെത്തിയപ്പോള്‍ അവ ഇവിടെ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇടനിലക്കാരന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. അതേസമയം പാസ്പോര്‍ട്ടുകള്‍ കാണാതായ സംഭവത്തില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നാണ് പാക് അധികൃതരുടെ പ്രതികരണം.
This post have 0 komentar
EmoticonEmoticon