ads

banner

Saturday, 15 December 2018

author photo

നോയിഡ: വാര്‍ത്താ ചാനല്‍ അവതാരക കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍.സീ രാജസ്ഥാന്‍ ചാനലിലെ വാര്‍ത്ത അവതാരകയായ രാധിക കൗശിക് ആണ് ഫ്‌ളാറ്റിലെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണ് മരിച്ചത്.

പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. സഹപ്രവര്‍ത്തകനൊപ്പമാണ്  രാധിക ഫ്ളാറ്റിലുണ്ടായിരുന്നത്. അപകടസമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായാണ് സൂചന. ഫ്ളാറ്റില്‍ നിന്ന് മദ്യകുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവദിവസം ഫ്ളാറ്റില്‍ പാര്‍ട്ടി നടന്നിരുന്നതായും പോലീസ് പറയുന്നു.
                                                                                                                    
സെക്യൂരിറ്റി ജീവനക്കാരനാണ് അപകടവിവരം പോലീസിനെ അറിയിച്ചത്. അപകടം നടക്കുന്ന സമയത്ത് ഭക്ഷണം കഴിക്കാന്‍ താന്‍ വീട്ടിനുള്ളിലേക്ക പോയെന്നാണ് സഹപ്രവര്‍ത്തകന്‍ പറയുന്നത്. രാധിക അബദ്ധത്തില്‍ കാല്‍വഴുതി താഴേക്ക് വീണതാണെന്നും ഇയാള്‍ പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. 
 

ദുരൂഹമരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മരണകാരണം വിശദമായി അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. 


                                                                                                                   


 


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement