ദുബായ്: മലയാളി ക്രൈസ്തവരുടെ ഇഷ്ട സംഗീത റേഡിയോ റാഫാ റേഡിയോ കൂടുതല്‍ പുതുമകളോടെ അതിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ നവീകരിച്ചു പുറത്തിറക്കി. ഇനി മുതല്‍ ഗാനങ്ങള്‍ കേള്‍ക്കുന്നതിനോടൊപ്പം വാര്‍ത്ത വായിക്കുവാനും ആപ്പില്‍ സൗകര്യം ഓരുക്കിയിട്ടുണ്ട്. അതുപോലെ തന്നെ റാഫാ മീഡിയ പുറത്തിറക്കിയ ഹിറ്റ് ആല്‍ബമായ 'അവന്‍ കൃപയും' സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യുവാനും കേള്‍ക്കുവാനുമുള്ള സൗകര്യവും പുതിയ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനപ്രിയ റേഡിയോ ആയി മാറിയ സംഗീത റേഡിയോ ആണ് റാഫാ റേഡിയോ. പ്ലേ സ്റ്റോറില്‍ ലഭ്യമാകുന്ന ഒട്ടു മിക്ക റേഡിയോ ആപ്പുകളിലും ഇപ്പോള്‍ റാഫാ റേഡിയോ ലഭ്യമാണ്. അതുപോലെ തന്നെ ഇന്റര്‍നെറ്റ് റേഡിയോ ലഭ്യമാകുന്ന പുതിയ മ്യൂസിക് പ്ലേയേറുകളില്‍ ഒട്ടുമിക്കതിലും റാഫാ റേഡിയോ ലഭ്യമാണ്. ഏകദേശം പതിനായിരത്തോളം അപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ മാത്രം ഇതിനോടകം ഡൌണ്‍ലോഡ് ചെയ്തുകഴിഞ്ഞിട്ടുണ്ട്. മലയാളത്തില്‍ ഇപ്പോഴുള്ള എല്ലാ ക്രിസ്തീയ സംഗീത റേഡിയോകളെക്കാളും കൂടുതല്‍ ആണ് റാഫയുടെ ഡൌണ്‍ലോഡ് നിരക്ക്. ആപ്പിള്‍ പ്ലാറ്റഫോമിലും റാഫയ്ക്ക് മികച്ച നിലയില്‍ ശ്രോതാക്കളുണ്ട് എന്ന് അണിയറ ശില്‍പികള്‍ അറിയിച്ചു.

This post have 0 komentar
EmoticonEmoticon