തിരുവനന്തപുരം: ക്രിസ‌്മസിന‌് മുന്നോടിയായി സാമൂഹ്യക്ഷേമ-ക്ഷേമ പെന്‍ഷനുകള്‍ വിതരണം തുടങ്ങി. 45 ലക്ഷത്തിലധികം പേര്‍ക്കാണ‌് പെന്‍ഷനുകള്‍ ക്രിസ‌്മസിനുമുമ്ബ‌് കൈകളിലെത്തുന്നത‌്. നേരത്തെ അര്‍ഹതയില്ലാത്ത അഞ്ചു ലക്ഷത്തോളം പേരെ ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നു.
പെന്‍ഷന്‍ ഇനത്തില്‍ 1893 കോടി രൂപയും ക്ഷേമബോര്‍ഡുകള്‍ക്ക് 253 കോടിയും അനുവദിച്ചു. ആകെ 2146 കോടി. പുതുതായി ചേര്‍ത്ത മൂന്നേകാല്‍ ലക്ഷം പേര്‍ക്കടക്കം പെന്‍ഷന്‍ ലഭിക്കും. സാമൂഹ്യക്ഷേമ പെന്‍ഷന്‍കാരില്‍ രണ്ടര ലക്ഷവും ക്ഷേമ പെന്‍ഷന്‍കാരില്‍ എഴുപത്തയ്യായിരവുമാണ് ഇത്തവണ വര്‍ധിച്ചത‌്. ആഗസ‌്തുമുതല്‍ നവംബര്‍വരെയുള്ള പെന്‍ഷനാണ് വിതരണം ചെയ്യുന്നത്.
ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ ആവശ്യപ്പെട്ടവര്‍ക്ക് ബുധനാഴ‌്ച തുക ലഭിക്കും. മറ്റുള്ളവര്‍ക്ക് സഹകരണബാങ്കുകള്‍വഴി വിതരണം പൂര്‍ത്തിയാകുന്നു. 23 ലക്ഷത്തോളം പേര്‍ക്കാണ് ബാങ്ക് അക്കൗണ്ടുകള്‍വഴി ലഭിക്കുക. 20 ലക്ഷത്തോളം പേര്‍ക്ക് തുക വീടുകളിലെത്തും. ഓണക്കാലത്തുണ്ടായിരുന്നതിനേക്കാള്‍ 2.5 ലക്ഷം പേര്‍ക്കാണ് ഇത്തവണ അധികമായി വിതരണം ചെയ്യുന്നത്.
അര്‍ഹതയില്ലാത്ത നിരവധിപേര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. അവരെ കണ്ടെത്താന്‍ പഞ്ചായത്ത് തലത്തില്‍ പരിശോധന നടത്തിയിരുന്നു. അഞ്ച് ലക്ഷത്തോളം പേരെ ഒഴിവാക്കേണ്ടിവരുമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കുറി ഇത് നടപ്പാക്കിയിട്ടില്ല. പരിശോധന അടുത്ത പെന്‍ഷന്‍ വിതരണത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയാല്‍മതിയെന്ന് തദ്ദേശസ്ഥാപനങ്ങളെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വിഷു, ഒാണം, ക്രിസ്മസ് ആഘോഷ വേളകളിലാണ് നാലുമാസത്തെ വീതം പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.
വാര്‍ഷിക അര്‍ഹതാ പരിശോധന (മസ്റ്ററിങ‌്) പൂര്‍ത്തിയായില്ല എന്ന കാരണത്താല്‍ പെന്‍ഷന്‍ വിതരണം തടഞ്ഞുവയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന‌് ധനമന്ത്രി ടി എം തോമസ‌് ഐസക‌് പറഞ്ഞു. ഇങ്ങനെ ഒരു നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പെന്‍ഷന്‍വിതരണം കൃത്യമായി നടക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ഉറപ്പുവരുത്തും. പരിശോധന അടുത്ത പെന്‍ഷന്‍ വിതരണത്തിനുമുമ്ബ‌് പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon