ഗുവാഹത്തി: മധ്യപ്രദേശിന് ഛത്തീസ്ഗഡിനും പിന്നാലെ കാര്‍ഷിക വായ്പ എഴുതിത്തള്ളാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍. 600 കോടിയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് അസം സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.
സംസ്ഥാനത്തെ എട്ടു ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ കാര്‍ഷിക കടം വലിയ പ്രശ്‌നമായി മാറുന്നതിനിടയിലാണു നടപടി. തിങ്കളാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
കഴിഞ്ഞ മൂന്നുദിവസത്തിനകം കാര്‍ഷിക കടം എഴുതിത്തള്ളുന്ന മൂന്നാമത്തെ സംസ്ഥാനമാണ് അസം. മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തിങ്കളാഴ്ച കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അസസമിലെ ബിജെപി സര്‍ക്കാര്‍കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon