തിരുവനന്തപുരം: റിയാദിലെ ലുലു ഗ്രൂപ്പില്‍ നിന്നും 4.5 കോടി രൂപ വെട്ടിച്ച തുമ്പ സ്വദേശി ഷിജു ജോസഫിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പൈസ കൈക്കലാക്കിയ ശേഷം മുങ്ങിയ ഇയാള്‍ തിരുവനന്തപുരത്തായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. റിയാദിലെ ലുലു അവന്യൂവില്‍ മാനേജറായിരുന്ന ഷിജുവും, ജോര്‍ദ്ദാന്‍ സ്വദേശിയായ മുഹമ്മദ് ഹക്കീമും കൂടെയാണ് സ്ഥാപനത്തില്‍ നിന്നും 4.5 കോടി വെട്ടിച്ചത്.
മുഹമ്മദ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നുമായിരുന്നു കണ്ടെയ്‌നറുകളില്‍ ലുലുവിലേക്ക് സാധനങ്ങള്‍ കൊണ്ടുവന്നിരുന്നത്. ഇതു വ്യാജ ബില്ലുകളുണ്ടാക്കി വേറെ സ്ഥാപനങ്ങളിലേക്ക് മറിച്ചു വിറ്റാണ് ഇരുവരും പണം തട്ടിയത്. ഒന്നര വര്‍ഷം നീണ്ട തട്ടിപ്പ് കമ്പനി മനസ്സിലാക്കിയെന്നറിഞ്ഞതോയെ ഷിജു വിദഗ്ധമായി നാടു വിടുകയായിരുന്നു. റിയാദ് പോലീസിലും പിന്നീട് തിരുവനന്തപുരം പോലീസിലും ലുലു ഗ്രൂപ്പ് അധികൃതര്‍ പരാതി നല്‍കി.
This post have 0 komentar
EmoticonEmoticon